എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം  ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്. 

തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്. എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.

Read More : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം