Asianet News MalayalamAsianet News Malayalam

കോൺഗ്രസ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനെ റോഡിലിരുത്തി ക്രൂരത

കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്ക് ആണിത്. യുഡിഎഫ് ജില്ലാ കൺവീനറാണ് ബാങ്കിന്റെ പ്രസിഡന്റ്‌

Staff of Congress rules cooperative soceity banned from entering office
Author
Pathanamthitta, First Published Mar 24, 2021, 2:40 PM IST

പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനെ റോഡിലിരുത്തി ക്രൂരത. ബാങ്കിൽ അനധികൃത സ്ഥാനക്കയറ്റത്തിനെതിരെ പരാതി നൽകിയ ജീവനക്കാരനോടാണ് മനുഷ്യത്വരഹിതമായ പെരുമാറ്റം. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരൻ വിഷ്ണു നാരായണനെ ബാങ്കിന് ഉള്ളിൽ കയറ്റാതെ പുറത്തിരുത്തി. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്ക് ആണിത്. യുഡിഎഫ് ജില്ലാ കൺവീനറാണ് ബാങ്കിന്റെ പ്രസിഡന്റ്‌.
 

Follow Us:
Download App:
  • android
  • ios