Asianet News MalayalamAsianet News Malayalam

നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും,സ‍ർക്കാ‍ർ സേവനങ്ങൾ പൊള്ളുമോ? സംസ്ഥാന ബജറ്റ് ഇന്ന് 

ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല

state budget today
Author
First Published Feb 3, 2023, 5:26 AM IST

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ

ബജറ്റിൽ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വർദ്ധനക്കുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും. നികുതികൾ കൂട്ടാനും സർക്കാർ സേവനങ്ങൾക്ക് കൂടുതൽ പണമീടാക്കാനും പിഴത്തുകകൾ കൂട്ടാനുമെല്ലാം നടപടി വരും. ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെൻഷൻ വർദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനം; സാമ്പത്തിക അവലോകന റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios