പേടി കൂടാതെ എല്ലാവരും നാളെ പോളിംഗ് ബൂത്തിലെത്തണം. പോസ്റ്റൽ വോട്ട് അപേക്ഷക്ക് ഒരു സ്ഥലത്ത് മാത്രം അപേക്ഷ നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. തിരുവനന്തപുരത്തുണ്ടായ പ്രശ്നം പരിഹരിച്ചു. ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തിയതാണ് തുടക്കത്തിൽ പ്രശ്നമായത്. കളക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ചതായി കളക്ടർ അറിയിച്ചിട്ടുണ്ട്. പേടി കൂടാതെ എല്ലാവരും നാളെ പോളിംഗ് ബൂത്തിലെത്തണം. പോസ്റ്റൽ വോട്ട് അപേക്ഷക്ക് ഒരു സ്ഥലത്ത് മാത്രം അപേക്ഷ നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
