Asianet News MalayalamAsianet News Malayalam

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക ജൂൺ ആറിന് പ്രസിദ്ധീകരിക്കും, അന്തിമ പട്ടിക ജൂലൈ ആദ്യം

ഇനി നടക്കുന്ന തദ്ദേശ സ്വയംഭരണ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക.

State election commission to publish draft voters list on june 6th and final list on july 1
Author
First Published May 25, 2024, 4:27 AM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ കരട് ജൂൺ ആറാം തീയ്യതി പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ. വരുന്ന ജൂലൈ ഒന്നാം തീയ്യതി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ തീരുമാനിച്ചിട്ടുള്ളത്. 

2024 ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടന്നത്. ഇനി നടക്കുന്ന തദ്ദേശ സ്വയംഭരണ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടർപട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയ കക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

 

Latest Videos
Follow Us:
Download App:
  • android
  • ios