ബജറ്റിൽ കാരുണ്യക്കായി 592 കോടി ആണ് വകയിരുത്തിയിരുന്നത്.

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കടം തീർക്കാനാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്ക് 307.10 കോടി രൂപയും കാരുണ്യ ബെനവലൻ്റ് പദ്ധതിക്ക് 293.62 കോടി രൂപയും അനുവദിച്ചു. ബജറ്റിൽ കാരുണ്യക്കായി 592 കോടി ആണ് വകയിരുത്തിയിരുന്നത്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടികളും കുടിശ്ശികയായി കിടക്കുകയാണ്. പണം ലഭിക്കുന്നതോടെ ആശുപത്രികള്‍ക്ക് ആശ്വാസമാകും.