കേരളത്തില്‍ എവിടേയും  യാത്ര ചെയ്യുന്നതിന് വിമാനജീവനക്കാര്‍ക്കു തടസ്സം ഇല്ലെന്നു സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. 

തിരുവനന്തപുരം: മറുനാടന്‍ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് പരിശോധിക്കുമ്പോള്‍ വിമാന ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടേയും യാത്ര ചെയ്യുന്നതിന് വിമാനജീവനക്കാര്‍ക്കു തടസ്സം ഇല്ലെന്നു സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.