കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. 

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. കഴിഞ്ഞ കലോത്സവത്തിന് കോഴിക്കോട് ആയിരുന്നു വേദി.വലിയ ജനപങ്കാളിത്തമായിരുന്നു കലോത്സവത്തിനുണ്ടായിരുന്നത്. 

'മലയാളി നല്ല രീതിയിൽ ഓണമുണ്ണും, ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്': എംവി ഗോവിന്ദൻ

ഈ വർഷം ജനുവരി 3 നായിരുന്നു കലോത്സവം. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് കലോത്സവം നടന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന്‌ സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു. ഗായിക കെ.എസ്‌. ചിത്ര മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. 

ഇന്ത്യക്കാകെ മാതൃകയാക്കാവുന്ന കേരള മോഡൽ; ജനകീയമായി ബഡ്സ് സ്കൂൾ, അവിസ്മരണീയ ദിനമെന്ന് മന്ത്രി എം ബി രാജേഷ്

https://www.youtube.com/watch?v=VJf2VJ1Lyxo