ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്ന് ചൂണ്ടിക്കാണ്ടിയാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി: നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. 

ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെ. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. അങ്ങനെ അല്ലാത്ത നടപടികളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. മറാത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona