ബൈക്കിൽ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല ബസിന്റെ ഡ്രൈവർ കോഴിക്കോട് സ്വാദേശി ഷിബുവിന് ഗുരുതരമായി പരിക്കേറ്റു.
കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെ കാസർകോട് കല്ലേറ്. കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വാദേശി ഷിബുവിനാണ് പരിക്കേറ്റത്. ബൈക്കിൽ വന്ന രണ്ട് പേരാണ് കല്ലെറിഞ്ഞത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
