ഇന്നലെ ഉച്ച മുതലാണ് ഇയാളുടെ സാന്നിധ്യം കണ്ടെത്തിയത്.  ജോലിക്കാരിയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. എന്നാൽ തെരച്ചിലിൽ ആരെയും കാണാത്തതിനാൽ വിട്ടുകളഞ്ഞു. 

തൃശൂർ : വീടിന്റെ ടെറസിൽ രണ്ടു ദിവസം തങ്ങിയ യുവാവിനെ വീട്ടുകാർ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. വടക്കാഞ്ചേരി പടിഞ്ഞാറ്റ് മുറിയിലാണ് സംഭവമുണ്ടായത്. തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവാണ് പടിഞ്ഞാറ്റ് മുറിയിൽ സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിൽ കയറിക്കൂടി രണ്ട് ദിവസം തങ്ങിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയം. ഇന്നലെ ഉച്ച മുതലാണ് ഇയാളുടെ സാന്നിധ്യം വീട്ടിൽ കണ്ടെത്തിയത്. ജോലിക്കാരിയുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. എന്നാൽ തെരച്ചിലിൽ ആരെയും കാണാത്തതിനാൽ തോന്നിയതാകാമെന്നും ആരുമുണ്ടാകില്ലെന്നും കരുതി വിട്ടുകളഞ്ഞു. ഇന്നു രാവിലെ വീട്ടുടമ പ്രസീതയും ടെറസിന് മുകളിൽ ആളെ കണ്ടു. പിന്നാലെയാണ് നാട്ടുകാരുടെ സഹായത്താൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മോഷണം ശ്രമമാണെന്ന് സംശയിക്കുന്നതായി വീട്ടുകാർ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

മനസാ വാചാ അറിയാത്ത കാര്യം, പിന്നിൽ സിപിഎം; രഹസ്യമൊഴിയെങ്ങനെ കിട്ടി? ഗോവിന്ദനെതിരെ നിയമ നടപടിയെന്നും സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

YouTube video player