മറ്റുള്ളവരെ കൂടി ആക്രമിക്കാൻ ശ്രമിച്ച തെരുവ് നായയെ ടിറ്റോ പിടികൂടി അധികൃതർക്ക് കൈമാറുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് കടയുടമയെ തെരുവുനായ ആക്രമിച്ചു. ചമ്പക്കുളത്ത് റയാൻസ് ട്രേഡിങ് എന്ന സ്ഥാപനം നടത്തുന്ന ടിറ്റോയെ ആണ് നായ ആക്രമിച്ചത്. മറ്റുള്ളവരെ കൂടി ആക്രമിക്കാൻ ശ്രമിച്ച തെരുവ് നായയെ ടിറ്റോ പിടികൂടി അധികൃതർക്ക് കൈമാറുകയായിരുന്നു. ഈ നായക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് മറ്റു തെരുവ് നായകളെയും ഈ നായ കടിച്ചതായി സംശയം ഉണ്ട്. അതിനാൽ ചമ്പക്കുളം പഞ്ചായത്തിൽ ഇന്ന് തെരുവുനായ്ക്കളെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചമ്പക്കുളത്തും കുട്ടനാടിൻ്റെ മറ്റു പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.

