രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം
കണ്ണൂർ : തെരുവ് നായ്ക്കൾ കുറുകേ ചാടി വീണ്ടും അപകടം. കണ്ണൂർ ഇരിട്ടിയിലാണ് അപകടം ഉണ്ടായത് . ഓട്ടോയ്ക്ക് കുറുകേ ചാടിയതോടെ വാഹനം മറിഞ്ഞു. ഓട്ടോ ഡ്രൈവർ തോമസിനും യാത്രക്കാരായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. രോഗികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം
മലപ്പുറം തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ 2മരണം,അപകടം പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ച്
മലപ്പുറം : മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് മരണം . വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്
തെരുവ് നായക്കള്‍ കൂട്ടത്തോടെ കുറുകെ ചാടി; അച്ഛനും മക്കൾക്കും പരിക്കേറ്റു
