നാളെ വഴിയോര കടകൾ തുറന്നാൽ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി.
കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ നാളെ തുറക്കരുതെന്ന് നിർദ്ദേശം. നാളെ തുറന്നാൽ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി. കട തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ നാളെ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗൺ നിയന്ത്രണം പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഇന്ന് മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസ് നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
