Asianet News MalayalamAsianet News Malayalam

ചാത്തമം​ഗലം പഞ്ചായത്തിൽ ക‍ർശന നിയന്ത്രണം തുടരും: പനിയും മറ്റു രോഗലക്ഷണവും ഉള്ളവരുടെ കണക്കെടുക്കും

ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. 

Strict Restrictions will continue In chathamangalam
Author
Chathamangalam, First Published Sep 6, 2021, 3:37 PM IST

കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെൻ്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കൂ. 

അതിനിടെ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയിൽ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. പുണയിൽ നിന്നും 4 പേരടങ്ങുന്ന സംഘമാണ് ആശുപത്രിയിൽ എത്തിയത്. ആലപ്പുഴയിലെ എൻഐവിയിൽ നിന്നുള്ള മൂന്ന് പേരും ഇവർക്ക് ഒപ്പമുണ്ട്. ആശുപത്രിയിൽ ഒരുക്കുന്ന വൈറോളജി ലാബ് സംഘം സന്ദർശിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios