Asianet News MalayalamAsianet News Malayalam

മുത്തൂറ്റ് സമരം: സിഐടിയു പ്രവർത്തകരും ജീവനക്കാരും നേർക്കുനേർ; ചെറിയ തോതില്‍ സംഘര്‍ഷം

സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 

strike against muthoot at Ernakulam head office
Author
Ernakulam, First Published Sep 3, 2019, 1:13 PM IST

എറണാകുളം: എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ജീവനക്കാർ നടത്തുന്ന ഉപരോധ സമരം സംഘർഷത്തിലേക്ക് നീങ്ങി. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ, സിഐടിയു​ പ്രവർത്തകരും ജീവനക്കാരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.

സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നിൽ മണിക്കൂറോളമാണ് ജീവനക്കാർ കാത്തുനിന്നത്. തുടർന്ന്  തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കണമെന്നും സംരക്ഷണമെരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാർ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.

പൊലീസ് സംരക്ഷണയിൽ ഹെഡ് ഓഫീസിൽ എത്തിയ ജീവനക്കാർ പോസ്റ്ററുകളും ബാനറുകളും ഉപയോ​ഗിച്ച് സരമക്കാർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാർ ചെറുക്കാൻ ശ്രമിച്ചതോടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. 

എന്നാല്‍, ഹൈഡ് ഓഫീസിലെ മുഴുവന്‍  ജീവനാക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്മെന്‍റ്  ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുത്തൂറ്റ് ശാഖകളില്‍ സിഐടിയു നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് എറണാകുളം ഹെഡ് ഓഫീസിലെ ജീവനക്കാരെ സമരാനുകൂലികള്‍ തട‌ഞ്ഞത്. ശമ്പള വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 14 ദിവസമായി മുത്തൂറ്റിനെതിരെ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്.  സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഹൈഡ് ഓഫീസ് ഉപരോധിക്കാന്‍ സിഐടിയു തീരുമാനിച്ചത്.

സമരം അവസാനിപ്പിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ മുത്തൂറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തി. സംസ്ഥാനത്തെ 650 ലധികം വരുന്ന ശാഖകളില്‍ പകുതിയടങ്ങളില്‍ മാത്രമേ സമരമുള്ളൂവെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

 

Follow Us:
Download App:
  • android
  • ios