Asianet News MalayalamAsianet News Malayalam

സ്ട്രോങ് ആന്റ് സേഫ് തട്ടിപ്പ്: കോടികൾ പോയത് എങ്ങോട്ട്? പ്രവീണ റാണയെ ചോദ്യം ചെയ്യുന്നു

പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രവീണ റാണ ഇന്നലെ പിടിയിലായത്

Strong and Safe fraud Praveen Rana interrogation continues
Author
First Published Jan 12, 2023, 7:21 AM IST

തൃശ്ശൂർ: സ്ട്രോങ് ആന്‍റ് സേഫ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പ്രവീൺ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കോടികളുടെ നിക്ഷേപം എങ്ങോട്ട് മാറ്റിയെന്നതിലാണ് അന്വേഷണം. ഇന്ന് വൈകിട്ടോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കൂട്ടാളിക്കായും തിരച്ചിൽ നടക്കുന്നുണ്ട്.

പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രവീണ റാണ ഇന്നലെ പിടിയിലായത്. ഇവിടെയുള്ള കരിങ്കൽ ക്വാറിയിലെ തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രതിയെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ചു.

കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ , ഇങ്ങനെ നിരവധിയനവധിപ്പദ്ധതികൾ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കന്പനികളാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഷെയറുകളുടെ രൂപത്തിൽ നിക്ഷേപ സമാഹരണത്തിനുളള വഴിയായിരുന്നു ഇതെല്ലാം. കൊച്ചിയിലെ ഫ്ലൈ ഹൈ ബാറിലെ നേരിട്ടുളള നിക്ഷേപത്തിൽ നിന്ന് റാണ പിൻമാറിയത് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെനാമി നിക്ഷേപ സാധ്യതകളുടെ കണക്കുമെടുക്കുന്നുണ്ട്. എന്നാൽ പബ് അടക്കമുളള കേരളത്തിലെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്‍റെ സകല പിന്തുണയും ഉണ്ടായിരുന്നെന്നാണ് റാണ നിക്ഷേപകരോട് ആവകാശപ്പെട്ടിരുന്നത്.
 

Follow Us:
Download App:
  • android
  • ios