പത്തനംതിട്ട: ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനി ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂരിൽ കോറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിച്ചത്. സാംപിൾ പരിശോധനാ ഫലം വന്നിട്ടില്ല.

തുടര്‍ന്ന് വായിക്കാം: കൊറോണ: വുഹാനിൽ നിന്നുള്ള ആദ്യവിമാനം ദില്ലിയിലെത്തി, സംഘത്തിൽ 42 മലയാളികൾ...