കാസർകോട്: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു. എൻജിനീയറിങ് വിദ്യാർത്ഥി ഹരികൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരിൽ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല തട്ടി നിലത്ത് വീണ ഹരികൃഷ്ണന് മുകളിലേക്ക് തെങ്ങ് തടി പതിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഉടനെ ഹരികൃഷ്ണനെ നാട്ടുകാർ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് കിള്ളിക്കുറുച്ചി സ്വദേശി ആണ് ഹരികൃഷ്ണൻ.