കാസര്‍കോട്: ഉദുമ പള്ളത്തില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കരിപ്പോടി ദൊഡിപ്പളളിക്ക് സമീപത്തെ അശോകന്‍റെ മകന്‍ അമിത്ത് (14)ആണ് മരിച്ചത്. അമിത്തിനൊപ്പം നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് അമിത്തും മറ്റ് മൂന്നുപേരും ഉണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു.