കൊടകര: കോളേജിൽ പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി പണ്ടാരിക്കുന്നേൽ  ജോസിന്റെ മകനുമായ പോൾ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പരീക്ഷ എഴുതുന്നതിനിടക്ക് കുഴഞ്ഞ് വീണ പോളിനെ അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്നു കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.