വയനാട് ബത്തേരി ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍റെ മരണത്തിലാണ് മനുഷ്യവകാശ കമ്മീഷൻ ഇടപെടല്‍. 

വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ബത്തേരി ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍റെ മരണത്തിലാണ് മനുഷ്യവകാശ കമ്മീഷൻ ഇടപെടല്‍. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം.