യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)