കൊല്ലം: ട്രെയിന് മുന്നിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ  വിദ്യാർഥിക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4.45 ന് കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ചെന്നൈ മെയിലിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഒരാൾക്ക് കയ്യില്‍ പരുക്കേറ്റു. രണ്ടാമൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റയാളെ ആദ്യം കരുനാഗപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.