കോഴിക്കോട്: ചേളന്നൂർ എസ്എൻ കോളേജിൽ പിരിച്ചുവിട്ട താത്കാലിക അധ്യാപകനെ തിരിച്ചെടുത്തു. സാഹിൽ എന്ന അധ്യാപകനെ പിരിച്ചുവിട്ടതിനെതിരെ ദിവസങ്ങളായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെ തിരിച്ചെടുത്തത്. ഒന്നാം വർഷ ഇംഗ്ലീഷ് എംഎ ക്ലാസിൽ താത്കാലിക അധ്യാപകനായ സാഹിൽ ആൺകുട്ടികളെയും  പെൺകുട്ടികളെയും ഒന്നിച്ചിരുത്തി ക്ലാസെടുത്തത് പ്രിൻസിപ്പൽ തടഞ്ഞെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. 

രേഖാമൂലം വിശദീകരണം പോലും ചോദിക്കാതെ അധ്യാപകനെ പിരിച്ചുവിട്ടെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്‍തിരുന്നു. ആണ്‍കുട്ടികളയെും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും ക്ലാസ് എടുക്കാൻ അധ്യാപകന് പ്രാപ്‍തി ഇല്ലാത്തതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു പ്രിൻസിപ്പലിന്‍റെ വിശദീകരണം. 

Read more:'ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ അധ്യാപകനെ പുറത്താക്കി'; പ്രിന്‍സിപ്പലിനെതിരെ വി...