കൊല്ലം: എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ നിരാശയിൽ കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാർ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോർഡ് വിജയശതമാനമാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനം മൂലം മാർച്ചിൽ നിർത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു. 

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി തന്നെ പ്ലസ് വൺ അഡ്മിഷൻ പൂ‍ർത്തിയാക്കാനും. ഓൺലൈനായി ക്ലാസുകൾ ആരംഭിക്കാനുമാണ് സംസ്ഥാന സ‍ർക്കാരിൻ്റെ തീരുമാനം.