കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസര്‍ഗോഡേത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്

കാസർഗോഡ്: കൊറോണ രോഗം സ്ഥിരീകരിച്ച് കാസർഗോഡ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. തുടർച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടർന്നാണ് വിദ്യാത്ഥി ആശുപത്രി വിട്ടത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടിൽ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ; ഫ്രാന്‍സില്‍ 80കാരന്‍ മരിച്ചു, ഏഷ്യക്ക് പുറത്തുള്ള ആദ്യ മരണം

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസര്‍ഗോഡേത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. 

കൊറോണ: ചൈനയില്‍ മരണം 1600 കടന്നു, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന.

അതേ സമയം കൊറോണ വൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നും ചൈന അറിയിച്ചു.