തൂവൽമല എന്ന സ്ഥലത്താണ് കുട്ടികളുള്ളത്. കൊല്ലം കോട്ടവാസൽ ഷണ്‍മുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ ക്ലാപ്പനയിലെ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഇവർ.
കൊല്ലം: കൊല്ലം അച്ചൻകോവിൽ കോട്ടു വാസലിൽ തൂവൽമലയിൽ വിദ്യാർത്ഥികൾ കാട്ടിലകപ്പെട്ടു. 29 കുട്ടികളും രണ്ട് അധ്യാപകരുമാണ് കാട്ടിനുള്ളിൽ പെട്ടത്. 17 ആൺകുട്ടികളും 10 പെൺകുട്ടികളും രണ്ട് അധ്യാപകരുമാണ് കൂട്ടത്തിലുള്ളത്. തൂവൽമല എന്ന സ്ഥലത്താണ് നിലവിൽ കുട്ടികളുള്ളത്. കൊല്ലം കോട്ടവാസൽ ഷണ്‍മുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ ക്ലാപ്പനയിലെ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഇവർ.
കഴിഞ്ഞയാഴ്ച്ച ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികൾ ഇവിടെയെത്തിയത്. ഇന്ന് ട്രക്കിംഗിനായി തൂവൽമലയിലേക്ക് പോവുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികൾ ട്രക്കിംഗിന് പോയതെന്നാണ് വിവരം. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്. അതേസമയം, കുട്ടികൾ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിൽ സുരക്ഷിതരായിരിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പത്ത് മിനിറ്റിനകം സുരക്ഷിത സ്ഥാനത്തേക്ക് ഇവരെത്തുമെന്ന് അധികൃതർ പറയുന്നു. എന്നാൽ കുട്ടികളേയും അധ്യാപകരേയും തിരികെയെത്തിക്കാൻ പൊലീസും വനം വകുപ്പും ശ്രമം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്ന് രാത്രി പുറത്തേക്കെത്തിക്കാൻ കഴിയില്ല. കുട്ടികളെ നാളെ രാവിലെ മാത്രമേ പുറത്തേക്കെത്തിക്കാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ നിലനിൽക്കുന്നതിനാലും കനത്ത ഇരുട്ടായതിനാലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
നവകേരളസദസ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി പിന്‍വലിച്ചു
