ആരോഗ്യസ്ഥിതി മോശമായതോടെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ മരിച്ചു. 

അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ(17) ആണ് മരിച്ചത്. അഗളി ജി.വി.എച്ച്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ആരോഗ്യസ്ഥിതി മോശമായതോടെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ മരിച്ചു. പിതാവ്: ചന്ദ്രന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: ലക്ഷ്മണന്‍, രാമന്‍ , സുരേഷ്.