തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ഡോര്‍ തുറന്ന് നാല് കുട്ടികള്‍ റോഡില്‍ വീണു. തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലാണ് സംഭവം. കോട്ടണ്‍ ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ വിന്നി, വിന്നു, കൃഷ്ണ, ശ്രീദേവി എന്നീ കുട്ടികള്‍ക്കാണ് റോഡില്‍ വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ബസിൽ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.