ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു സംഘം കഥകളി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്.
നെടുങ്കണ്ടം : ഹൈറേഞ്ചുകാര്‍ക്ക് എന്നും അന്യം നിന്നിട്ടുള്ള കലാരൂപമായ കഥകളിയില്‍ സംസ്ഥാന കലോത്സവത്തില്‍ മികവ് തെളിച്ച് കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് അഭിമാനനേട്ടം കൊയ്തത്. ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് അലീന ബിജു, കെ.എ അനുപ്രിയ, എച്ച് ധനലക്ഷമി എന്നിവരാണ് കഥകളി ഗ്രൂപ്പ് വിഭാഗത്തില്‍ മത്സരിച്ചത്.
ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു സംഘം കഥകളി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. കലോത്സവത്തില്‍ 13 ടീമുകളാണ് ഈ വിഭാഗത്തില്‍ മത്സരത്തിനെത്തിയത്. ഇതില്‍ ഇടുക്കി ജില്ലയ്ക്കായി മത്സരിച്ച കല്ലാര്‍ സ്‌കൂള്‍ അടക്കം ആറ് ടീമുകള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് സ്വദേശിയായ അരവിന്ദ് കലാമണ്ഡലം എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നെടുങ്കണ്ടത്ത് പരിശീലനം നേടി വരികയാണ് ഈ വിദ്യാര്‍ത്ഥികള്‍.
