'മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല, അതീവ ഗൗരവത്തോടെ അന്വേഷിക്കും'; എം വി ഗോവിന്ദൻ
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. കർശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. കർശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കളമശ്ശേരിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യത്തിൽ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരങ്ങൾ കിട്ടിയാൽ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=9CpxUSs1I1Q
https://www.youtube.com/watch?v=A2hTJ9kn42g