Asianet News MalayalamAsianet News Malayalam

കൊവിഡ്: സു​ഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊവിഡിൻ്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. 
 

sugatha kumarai covid critical stage
Author
Thiruvananthapuram, First Published Dec 22, 2020, 10:23 PM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന  കവയിത്രി സുഗതകുമാരിയുടെടെ ആരോഗ്യനില കൂടുതൽ വഷളായി. കൊവിഡിൻ്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനവും തകരാറിലായതിനാൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. 

നൂറു ശതമാനം ഓക്സിജനും യന്ത്രസഹായത്തോടെ നൽകുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്സിജൻ സ്വീകരിക്കുന്നത്. ശ്വാസകോശത്തിൻ്റെ ഒട്ടു മുക്കാൽ ഭാഗത്തും  ന്യുമോണിയ ബാധിച്ചതാണ് ഓക്സിജൻ സ്വീകരിക്കുന്നത് കുറയാൻ  കാരണം. കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. .  സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി  തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
 

Follow Us:
Download App:
  • android
  • ios