തിരുവനന്തപുരം: വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ മരിച്ച കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് സുഗതകുമാരി. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചു. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സുഗതകുമാരി കത്ത് അയച്ചത്. 

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിൽ സര്‍ക്കാറും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപട്ടികയിലുള്ള സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാൻ ഇടപെടലുണ്ടായെന്നാണ് ആക്ഷേപം