Asianet News MalayalamAsianet News Malayalam

അലൻ ഷുഹൈബ് ആശുപത്രിയിൽ; അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന

അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽ‌കുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

suicide attempt Alan Shuhaib was admitted to the hospital fvv
Author
First Published Nov 8, 2023, 1:47 PM IST

കോഴിക്കോട്: ‌പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽ‌കുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

30ലധികം ഉറക്ക​ഗുളിക കഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വ്യക്തത ലഭിക്കണമെങ്കിൽ മൊഴിയെടുക്കണമെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കൾക്ക് അലൻ കത്ത് എഴുതിയതായി പൊലീസിന് സൂചനയുണ്ട്. പന്തീരാങ്കാവ് കേസ് നിലവിൽ വിചാരണ നടക്കുകയാണ്. ഈ വിചാരണ മൂലം പരീക്ഷകൾ തടസ്സപ്പെടുന്ന സാഹചര്യം അലനുണ്ട്. ഇതാവാം ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. 

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ
 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios