Asianet News MalayalamAsianet News Malayalam

ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാ​ഗ്രതാ നിർദേശം

നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാംകുളം എന്നിവിടങ്ങളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലും 18ാം തിയ്യതി കേരളത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. 

summer rain in kerala Chance of rain in 7 districts, warning
Author
First Published Apr 14, 2024, 2:37 PM IST | Last Updated Apr 14, 2024, 2:42 PM IST

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാംകുളം എന്നിവിടങ്ങളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലും 18ാം തിയ്യതി കേരളത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ല; എംഎം ഹസന് മറുപടിയുമായി അനില്‍ ആന്‍റണി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios