Asianet News MalayalamAsianet News Malayalam

കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനിൽ കനുഗോലു; ഇപി ജയരാജൻ

സുനിൽ കനുഗോലുവിന്റെ വരവ് കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് കൂട്ടുമെന്നും എച്ച്ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്നും ഇപി ജയരാജൻ

Sunil Kanugolu is a weapon of a group in the Congress says EP Jayarajan
Author
First Published Oct 21, 2023, 1:42 PM IST

കണ്ണൂർ: കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനിൽ കനുഗോലുവെന്ന് ഇപി ജയരാജൻ. സുനിൽ കനുഗോലുവിന്റെ വരവ് കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എച്ച്ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്നും പിണറായിയെ കുറിച്ച് സാമാന്യ ബോധമുള്ളവർ അങ്ങനെ പറയില്ലെന്നും ഇപി പറഞ്ഞു. ദേവഗൗഡക്ക്  ഓർമ്മപ്പിശകുണ്ടെന്നും വിഷയത്തിൽ കേരള ജെഡിഎസ് അനുയോജ്യമായ നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അവർക്ക് ആരുടേയും ഉപദേശം വേണ്ടെന്നും  കേരള ജെഡിഎസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 അതേസമയം കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ റിപ്പോർട്ട് സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം കെപിസിസിക്ക് കൈമാറി. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? എന്നി ചോദ്യങ്ങളോക്കെ അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കിയത്. കർണാടകയിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച  സുനിൽ കനുഗോലു നയിക്കുന്ന 'മൈന്‍ഡ് ഷെയര്‍ അനലിറ്റിക്‌സ്' ടീമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Also Read: 'ദേവഗൗഡയിൽ' പ്രതിസന്ധിയിലായി ജെഡിഎസ്, ആഭ്യന്തര കലഹം; ബിജെപി വിരുദ്ധ നേതാക്കളെ സംഘടിപ്പിക്കാൻ നീക്കം

അഴിമതി തുറന്നുകാട്ടുന്നതാവണം തെരഞ്ഞെടുപ്പിന്‍റെ പ്രചാരണമെന്നും സഹകരണമേഖലയിലെ പ്രതിസന്ധി പ്രധാന ഇനമായി മാറ്റണമെന്ന നിര്‍ദേശവും ഇവർ നൽകിയിട്ടുണ്ട്. നേരത്തെ സുനില്‍ കനുഗോലുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios