മറ്റൊരു കാഫിർ സ്ക്രീൻ ഷോട്ട് ആണിത്. പൊലീസ് കേസ് എടുക്കുന്നില്ല. എഐസിസിക്ക് ഞാനൊരു കത്തും അയച്ചിട്ടില്ല. കേസ് എടുത്ത് സത്യം തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂർ: കത്ത് കൊടുത്താൽ, കൊടുത്തു എന്ന് പറയാനുള്ള ആർജവമുണ്ടെന്നും തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായി സണ്ണി ജോസഫ്. കത്ത് വിവാദത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മറ്റൊരു കാഫിർ സ്ക്രീൻ ഷോട്ട് ആണിത്. പൊലീസ് കേസ് എടുക്കുന്നില്ല. എഐസിസിക്ക് ഞാനൊരു കത്തും അയച്ചിട്ടില്ല. കേസ് എടുത്ത് സത്യം തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പരാജയം മുന്നിൽ കണ്ട് സിപിഎം വ്യാപകമായി അക്രമം നടത്തുന്നുന്നു. പൊലീസ് പല സ്ഥലങ്ങളിലും നിർജീവം ആയിരുന്നു.100 സീറ്റ് ലഭിക്കും, വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആത്മവിശ്വാസം കൂടിയെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം നികേഷ് കളവ് പ്രചരിപ്പിക്കുന്നു. വയനാട് ഫണ്ടിൽ വേറൊരു അക്കൗണ്ട് ഉണ്ടെങ്കിൽ പുറത്തുവിടട്ടെ. കോൺഗ്രസിന്റെ ഫണ്ട് കളക്ഷനെ ഓർത്ത് ആരും കരയേണ്ട. വീട്ടിൽ കുടലിന് എല്ലാവരെയും വിളിക്കാം. വീട് ഞങ്ങൾ ഉണ്ടാക്കി കൊള്ളും. ഞാനും വി ഡി സതീശനും ഏതായാലും വനവാസത്തിന് പോകില്ല. ജയിക്കുമെന്ന കോൺഫിഡൻസ് ആണ് ആ പ്രസ്താവനയെന്നും സണ്ണി ജോസഫ് പറഞ്ഞു.