കുറച്ചു ദിവസം മുൻപ് മറ്റൊരാളുമായുണ്ടായ തർക്കത്തിൽ തന്‍റെ പക്ഷം ചേർന്ന് സംസാരിച്ചില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തിനെ മർദ്ദിക്കുകയും കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം, ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡിൽ വെച്ച് മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ രഞ്ജിത്തിന്റെ പക്ഷം ചേർന്ന് സുഹൃത്ത് സംസാരിച്ചില്ല എന്നതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് പിക്കപ്പ് വാനിൽ സഞ്ചരിക്കവെ, ഇക്കാര്യം പറഞ്ഞ് രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൈവശമിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ​നേമം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.