പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഒന്നും മുഖവിലയ്ക്കെടുക്കാതെ ചർച്ച തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺ​ഗ്രസ് പാർട്ടിയിലെ മുഖ്യമന്ത്രി ചർച്ചയിൽ എഐസിസി ഇടപെടാതിരിക്കുന്നത് വിമർശനം നേരിട്ടിരുന്നു. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഇക്കാര്യത്തിൽ പരസ്യ നിലപാടുമായി രം​ഗത്തെത്തുകയും ചെയ്തു.