Asianet News MalayalamAsianet News Malayalam

സപ്ലൈകോയുടെ ക്രിസ്മസ് - ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതല്‍; നോണ്‍ സബ്സിഡി സാധനങ്ങൾക്കും 30 ശതമാനം വരെ വിലക്കുറവ്

ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാനാണ് ഇത്തരം ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് സപ്ലൈകോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Supplyco Christmas New Year Fair to begin on 21st December with big discount in various categories afe
Author
First Published Dec 20, 2023, 6:51 PM IST

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്‍മസ് - ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്‍പന നിര്‍വ്വഹിക്കും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്പെഷ്യല്‍ ക്രിസ്‍മസ് - ന്യു ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാനാണ് ഇത്തരം ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് സപ്ലൈകോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സപ്ലൈകോയുടെ നിലവിലെ  സാമ്പത്തിക പ്രതിസന്ധിമൂലം മൊത്ത വിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക നല്‍കാനായിട്ടില്ല. 

അതേസമയം ക്രിസ്‍മസ് ഫെയറുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സബ്സിഡി സാധങ്ങള്‍ക്ക് പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ഫെയറുകളില്‍ വില്‍പ്പന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios