വയനാട്: വയനാട്ടിൽ സപ്ളൈയ്ക്കോ ഗോഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ഗോഡൗൺ മാനേജരും  ഓഫീസർ ഇൻ ചാർജുമായ  ഇമാനുവലിനെയാണ്  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ക്രമക്കേടിൽ പങ്കുള്ള റേഷൻ കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ട് റേഷൻകടകളുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
 

Read Also: സ്വപ്നക്ക് യൂണിടാക്ക് ഫോൺ വാങ്ങി നൽകിയതിന്‍റെ ബില്ല് പുറത്ത്...