സബ്സിഡിയിതര നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയും വില കൂട്ടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്, ഇതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ ഇടപെടൽ.!function(){"use strict";window.addEventListener("message",(function(e){if(void 0!==e.data["datawrapper-height"]){var t=document.querySelectorAll("iframe");for(var a in e.data["datawrapper-height"])for(var r=0;r

തിരുവനന്തപുരം: സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില സർക്കാർ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 13 ഉത്പന്നങ്ങൾക്ക് 6 വർഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയെക്കാൾ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൻപയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങൾക്ക് വില കുറച്ചുവെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. 

വൻപയറിനും കടുകിനും മല്ലിക്കും 4 രൂപ വീതമാണ് വില കുറച്ചത്. ജീരകത്തിന്റെ വില 14 രൂപ കുറച്ചു ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയൻ മുളകിന് പത്ത് രൂപയും കുറച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെറുപയർ പരിപ്പിന് പത്ത് രൂപയാണ് വില കുറച്ചത്. മാർക്കറ്റ് വിലയേക്കാൾ 50% കുറവിലാണ് സബ്സിഡി സാധനങ്ങളുടെ വിൽപനയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലക്കുറവാണ് സപ്ലൈക്കോ നൽകുന്നതെന്ന് പറഞ്ഞ ജി ആർ അനിൽ സപ്ലൈക്കോയിലെ 85% വിൽപനയും സബ്സിഡി നിരക്കിലാണെന്ന് ഓ‌ർമ്മപ്പെടുത്തി. 

പഞ്ചസാര, ജയ അരി, മട്ട അരി എന്നിവയ്ക്ക് 50 പൈസ വീതമാണ് സപ്ലൈക്കോ വിലകുറച്ചത്. 

സബ്സിഡിയിതര നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയും വില കൂട്ടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്, ഇതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ ഇടപെടൽ.

മന്ത്രി പുറത്ത് വിട്ട കണക്ക്