കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെക്കണമെന്ന്‌ കെ ബാബുവിന്റെ അഭിഭാഷൻ റോമി ചാക്കോ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ മാറ്റിയത്‌. അതേസമയം, തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ മറ്റുള്ളവരെ ഒഴിവാക്കണമെന്ന്‌ എം സ്വരാജിന്‌ വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ്‌ ആവശ്യപ്പെട്ടു. 

ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി രണ്ടാഴ്‌ച്ചത്തേക്ക്‌ മാറ്റി. കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെക്കണമെന്ന്‌ കെ ബാബുവിന്റെ അഭിഭാഷൻ റോമി ചാക്കോ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ മാറ്റിയത്‌. അതേസമയം, തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ മറ്റുള്ളവരെ ഒഴിവാക്കണമെന്ന്‌ എം സ്വരാജിന്‌ വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ്‌ ആവശ്യപ്പെട്ടു. 

വിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കും: സുപ്രീം കോടതി

കെ ബാബുവിന്റെ ജയം ചോദ്യംചെയ്‌ത്‌ എം സ്വരാജാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌. മറ്റ്‌ സ്ഥാനാർഥികളുടെ നിലപാടുകൾ അപ്രസക്തമാണ്‌. മറ്റ്‌ സ്ഥാനാർഥികളുടെ വാദങ്ങൾ കേൾക്കുന്നത്‌ അനാവശ്യമായ കാലതാമസത്തിന്‌ കാരണമാകുമെന്നും അഭിഭാഷകൻ വിശദീകരിച്ചു. ഈ ആവശ്യം പരിഗണിക്കാമെന്ന്‌ കോടതി പ്രതികരിച്ചു. മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച്‌ വോട്ടുപിടിച്ചെന്നത്‌ ഉന്നയിച്ച്‌ കെ ബാബുവിന്‌ എതിരെ നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരളാഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരയാണ് അപ്പീൽ. അപ്പീൽ പ​രി​ഗണിച്ച സുപ്രീംകോടതി കേസ്‌ പരി​ഗണിക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക്‌ മാറ്റുകയായിരുന്നു. 

അന്തർ സംസ്ഥാന ബസ് ഉടമകൾക്ക് ആശ്വാസം; അതിർത്തി ടാക്സ് ഈടാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ