മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാടക്കമാണ് സുപ്രീം കോടതിയിലുള്ളത്.

ദില്ലി : എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും അന്തിമവാദം തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ110 നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം തുടരുന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെയും കേസ് സമയക്കുറവ് കൊണ്ട് മാറ്റിയിരുന്നു. ആകെ നാൽപത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിക്ക് മുന്നിൽ ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയിലുള്ളത്.

ആറുവര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്ത് മാറ്റിവെച്ചത് 35 തവണ; ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍

YouTube video player