കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം.

ദില്ലി:കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം.

ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്ന് കോടതി വ്യക്തമാക്കി.12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്. അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്.

സ്കൂൾ കായികമേളയിൽ ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം; ഗെയിംസ് മത്സരങ്ങൾ ഇന്ന് മുതൽ

പൂരം കലക്കൽ; 'നടന്നത് കമ്മീഷണറുടെ പൊലീസ് രാജ്', പൊലീസിന്‍റെ വീഴ്ചകള്‍ അക്കമിട്ടുനിരത്തി ദേവസ്വം ഭാരവാഹികള്‍

Asianet News Live | Sandeep G Varier | Kodakara Hawala case | By-Election | Malayalam News Live