പരമാധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്‍റെ ഉത്തരവ്. 

ദില്ലി: ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷ തെരഞ്ഞെടുപ്പിന് സ്റ്റേയില്ല. ഒക്ടോബർ 14 ന് നടക്കുന്ന തെരെഞ്ഞെടുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്യില്ല. തെരഞ്ഞെടുപ്പ് നടപടികൾ സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിക്ക് എതിരാണെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പരമാധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്‍റെ ഉത്തരവ്. 

ആരാധനാലയങ്ങൾ ആരാധനയ്ക്കുള്ള ഇടമാണെന്നും ആരോധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾ നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നീതിപൂർവ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ പൗരന്മാരെയോ വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പഴമറ്റം സെന്‍റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ഇ പി ജോണി, കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona