Asianet News MalayalamAsianet News Malayalam

ശബരിമലയിലെ മേൽശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി, ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ്

ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹർജി

Supreme Court issues notice to Travancore Devaswom Board and Govt over interference in Sabarimala chief priest appointment
Author
First Published Aug 9, 2024, 2:37 PM IST | Last Updated Aug 9, 2024, 2:37 PM IST

ദില്ലി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹർജി. അവർണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എൽ സിജിത്ത് ,പി ആര്‍ വിജീഷ് എന്നിവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്.നിയമ സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ട ർ മോഹൻ ഗോപാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.

വയനാട്ടിൽ പ്രകമ്പനം അനുഭവപ്പെട്ടത് 5 പഞ്ചായത്തുകളിൽ; ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ

 

Latest Videos
Follow Us:
Download App:
  • android
  • ios