ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. രഞ്ജൻ ഗൊഗോയി വിരമിച്ച സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. 2018 ൽ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. 2018 ഓക്ടോബര്‍ 3 നായിരുന്നു 46 മത് ചീഫ് ജസ്റ്റിസായി ഗൊഗോയി നിയമിതനായത്. 13 മാസത്തെ സേവനങ്ങള്‍ക്ക് ശേഷം 2019 നവംബറിൽ  വിരമിച്ചു.