കണ്ണൂര്‍: കീഴാറ്റൂരിൽ വയൽകിളികൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം തുടരുമെന്ന് വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കർഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് സമരം. ബൈപ്പാസ് നിർമ്മാണം തടയുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത് അതിൻ്റെ സൂചനയാണ്. ബൈപ്പാസ് നിർമ്മാണത്തിനെതിരെ നിതിൻ ഗഡ്കരിയുടെ കോലവും പ്രതിഷധക്കാര്‍ കത്തിച്ചു.